---
title: "നടപ്പാതയിൽ പാകാനുള്ള സിമന്റ് കട്ടകൾ വഴിയിൽ; രണ്ടടി വീതിയുള്ള ഇടുങ്ങിയ വഴിയിലൂടെ റോഡിലെത്തണം, യാത്രക്കാർ ദുരിതത്തിൽ "
english_title: "Kozhikode West Hill Railway Station Second Entrance Poor Condition Passengers Suffering Cement Blocks Narrow Path"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/383469/ kozhikode-west-hill-railway-station-second-entrance-poor-condition-passengers-suffer"
published_at: "2026-09-19T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae816611e1a_kozhikode-west-hill-railway-station-second-entrance-poor-condition-passengers-suffer.jpg"
keywords: ["Kozhikode West Hill Railway Station", "West Hill Second Entrance Issue", "Railway Station Pathway Construction"]
---

# നടപ്പാതയിൽ പാകാനുള്ള സിമന്റ് കട്ടകൾ വഴിയിൽ; രണ്ടടി വീതിയുള്ള ഇടുങ്ങിയ വഴിയിലൂടെ റോഡിലെത്തണം, യാത്രക്കാർ ദുരിതത്തിൽ 

> **Lead Summary:** കോഴിക്കോട്: വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശനവഴിയിലെ ദുരവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ. നടപ്പാത നിർമാണത്തിനായി ഇറക്കിയ സിമന്റ് കട്ടകൾ വഴിയിൽ കൂട്ടിയിട്ടതും കല്ലും മുള്ളും നിറഞ്ഞതുമായ ഇടുങ്ങിയ വഴിയുമാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്.

## Article Content

കോഴിക്കോട്: വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശനവഴിയിലെ ദുരവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ. നടപ്പാത നിർമാണത്തിനായി ഇറക്കിയ സിമന്റ് കട്ടകൾ വഴിയിൽ കൂട്ടിയിട്ടതും കല്ലും മുള്ളും നിറഞ്ഞതുമായ ഇടുങ്ങിയ വഴിയുമാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്.

**

ദിവസവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രവേശനവഴിയിൽ മേൽപ്പാലം ഇറങ്ങിയ ശേഷം ഏകദേശം അഞ്ച് മീറ്റർ മുന്നോട്ട് പോയാൽ രണ്ടടി മാത്രം വീതിയുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് റോഡിലെത്തേണ്ടത്. സമീപത്തെ ഗോഡൗണിന് അരികിലുള്ള റെയിൽവേ ട്രാക്ക് ഭാഗത്ത് കയർ കെട്ടിയിരിക്കുന്നതും യാത്രയ്ക്ക് തടസ്സമാകുന്നുണ്ട്.

വഴിയിൽ കല്ലും മുള്ളും നിറഞ്ഞതിനാൽ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് റോഡിലെത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ ഇടുങ്ങിയ വഴിയിലൂടെ ആളുകൾക്ക് കടന്നുപോകുന്നതും ദുഷ്കരമാണ്. സ്ത്രീകൾ, കുട്ടികൾ, വയോധികർ തുടങ്ങിയവരാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്.

നടപ്പാത നിർമാണത്തിനായി ഇറക്കിയ സിമന്റ് കട്ടകൾ പാകി നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും വഴിയിലെ കല്ലും മുള്ളും നീക്കി സുരക്ഷിതമായ നടപ്പാത ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

കോഴിക്കോട്ടെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ വെസ്റ്റ് ഹിൽ സ്റ്റേഷന്റെ രണ്ടാം പ്രവേശനവഴിയിലെ പ്രശ്നത്തിന് റെയിൽവേ അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

English Summary:**

Passengers face hardship at second entrance of Kozhikode West Hill Railway Station due to poor condition. Cement blocks dumped for footpath construction, stones and thorns, and only two-feet wide narrow path after foot overbridge make access difficult. Rope tied near godown adjacent railway track also obstructs. Hundreds of daily users including women, children and elderly struggle, especially during rush hours. Passengers demand urgent completion of footpath work and safe pathway by railway authorities.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/383469/ kozhikode-west-hill-railway-station-second-entrance-poor-condition-passengers-suffer)